മനില : ഐഎസ് അനുബന്ധ ഭീകര സംഘടനയായ മെയ്ത്ത് ഗ്രൂപ്പിന്റെ തലവന്മാർ ഇസ്നിലോൺ ഹാപ്പിലോൺ,ഒമർ മെയ്ത്ത് എന്നിവർ ഫിലിപ്പീൻസ് സേനയുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
തെക്കുകിഴക്കൻ ഏഷ്യ കേന്ദ്രീകരിച്ച് ഐഎസ് നടത്തുന്ന ആക്രമണങ്ങളുടെ പ്രധാന സൂത്രധാരർ കൊല്ലപ്പെട്ട ഇസ്നിലോണും,ഒമറുമാണെന്ന് പറയപ്പെടുന്നു.
ഇതിൽ ഹാപ്പിലോൺ തെക്കുകിഴക്കൻ ഭീകരന്മാരുടെ ഇടയിൽ അമീർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഫിലിപ്പീൻസ് സർക്കാർ 10 മില്യൺ ബൗണ്ടി തലക്കു വിലയിട്ട ഭീകരനാണ് ഒമർ മെയ്ത്ത്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച പോരാട്ടത്തിൽ ഫിലിപ്പീൻസ് സൈന്യം 817 മെയ്ത്ത് ഭീകരന്മാരെയാണ് ഇതുവരെ വധിച്ചത്.