ന്യൂഡൽഹി : കഴിഞ്ഞ നാലു ദശകങ്ങളായി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി രാജ്യങ്ങൾ തോറും സഞ്ചരിക്കുന്ന ഇക്കോണിക്ക് റയിൻബോ വാരിയർ ഈ മാസം 26 നു ഇന്ത്യയിൽ എത്തും.
ഗ്രീൻ പീസ് ഇന്റർനാഷണൽ സംഘടനയുടെ സാങ്കേതിക സഹായത്തോടെ മുംബൈ തീരത്താണ് റയിൻബോ വാരിയർ കപ്പൽ എത്തുക.
സമുദ്രങ്ങളിലെയും,നദികളിലെയും മലിനീകരണം തടയുക, അതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായാണ് റയിൻബോ വാരിയർ നാലു ദശകങ്ങളായി രാജ്യങ്ങൾ തോറും സഞ്ചരിക്കുന്നത്.
നാലു ദിവസത്തെ പര്യടനത്തിനിടയിൽ ശാസ്ത്ര,സാങ്കേതിക,സാഹിത്യ മേഖലയിൽ നിന്നുള്ള പ്രമുഖർ കപ്പൽ സന്ദർശിക്കും.
പൊതുജനപങ്കാളിത്തതോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങളും ഇന്ത്യയിൽ പ്രചരിപ്പിക്കും.