മൊഗാദിഷു: സൊമാലിയയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു.300 ഓളം പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക റിപ്പോർട്ടുകളുണ്ട്.പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
മൊഗാദിഷുവിൽ സഫാരി ഹോട്ടലിനുസമീപം ട്രക്ക് പൊട്ടിത്തെറിച്ചാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് തീ പിടിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.
രണ്ട് മണിക്കൂറിന് ശേഷമാണ് മെഡിനുവിൽ സ്ഫോടനമുണ്ടായത്
സ്ഫോടനത്തിനു പിന്നിൽ ഭീകരസംഘടനയായ അൽ ഷബാബാണെന്നു സൂചനയുണ്ട്.