മൊഗാദിഷു: സൊമാലിയയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 85 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലും മെഡിനുവിലുമാണ് സ്ഫോടനമുണ്ടായത്.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു
മൊഗാദിഷുവിൽ സഫാരി ഹോട്ടലിനുസമീപം ട്രക്ക് പൊട്ടിത്തെറിച്ചാണ് ആദ്യ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് തീ പിടിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.
രണ്ട് മണിക്കൂറിന് ശേഷമാണ് മെഡിനുവിൽ സ്ഫോടനമുണ്ടായത്.