ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സോണിയ ഗാന്ധി.മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ പ്രകാശനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സോണിയഗാന്ധി.
ദീപാവലിക്ക് ശേഷം രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.നേരത്തെ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ്,ഡല്‍ഹി ഘടകങ്ങള്‍ പ്രമേയം പാസ്സാക്കിയിരുന്നു.ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്മാര് യോഗം ചേര്‍ന്നിരുന്നു.
പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഉടന്‍ സ്ഥാനമേല്‍ക്കുമെന്ന് യുവനേതാവ് സച്ചിന് പൈലറ്റ് പറഞ്ഞിരുന്നു.രാഹുല്‍ മുന്നില്‍ നിന്നു നയിക്കാന്‍ സമയമായി.കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.രാഹുല്‍ ആധ്യക്ഷനാകണം എന്നാണ് പാര്‍ട്ടിയുടെ പൊതുവികാരമെന്നും സച്ചിന് പറഞ്ഞു.