തിരുവനന്തപുരം:ദേശവിരുദ്ധമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 11 ന് എബിവിപി നടത്തുന്ന മഹാറാലിക്ക് മുന്നോടിയായി തിരുവനന്തപുരത്ത് വാഹന പ്രചരണ ജാഥ നടത്തി.
എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യം രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ജാഥകള്‍ നടത്തിയത്.
ജാഥയുടെ സമാപനം എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം വിക്രാന്ത് കണ്ണ്ടേ വാള് ഉദ്ഘാടനം ചെയ്തു. ഇടത് സര്‍ക്കാറിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ കേരളത്തിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.