ഇസ്ലാമാബാദ് :താലീബാന്റെ പിടിയിലായിരുന്ന ദമ്പതികളെ പാക് സൈന്യം മോചിപ്പിച്ചു. ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗം ഒരുക്കുന്ന പാകിസ്ഥാന്റെ നടപടിക്ക് താക്കീത് നല്കി അമേരിക്ക രംഗത്തുവന്നിരുന്നു.പാകിസ്ഥാന് ഭീകരവാദികളോട് മൃദുസമീപനം തുടരുകയാണെങ്കില്‍ ശക്തമായ രീതിയില്‍ അതിനെ എതിര്‍ക്കുമെന്ന് അമേരിക്ക പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ദമ്പതികളെ പാകിസ്ഥാന് മോചിപ്പിച്ചത്
താലീബാന് ഭീകരര്‍ കഴിഞ്ഞ 5 വര്‍ഷമായി തടവില്വെച്ചിരുന്ന യുഎസ്-കനേഡിയന്‍ ദമ്പതികളേയും മൂന്ന് കുഞ്ഞുങ്ങളേയുമാണ് പാക് സൈന്യം മോചിപ്പിച്ചത്.
2012 ലാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പൗരനായ കെയ്റ്റ്ലന് കോള്‍മെനും കനേഡിയന്‍ വനിതയായ ജോഷ്വാ ബോയ്ലും താലിബാന്റെ പിടിയിലാകുന്നത്.
യുഎസില്‍ നിന്നു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പാക് സൈന്യം ഇവരെ മോചിപ്പിച്ചത്.പാകിസ്ഥാന് ശീലങ്ങള്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്ക എന്തു നടപടിയും സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞിരുന്നു.