ന്യൂഡൽഹി : ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.
കേസ് ആവശ്യമെങ്കില്‍ ഭരണഘടന ബെഞ്ചിന് വിടുമെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുപക്ഷെ ചീഫ് ജസ്റ്റിസ് കോടതി തീരുമാനമെടുത്തേക്കും.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പൊതു താല്പര്യ ഹർജിയാണ് കോടതി പരിഗണിക്കുക.
2016 ലാണ് ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ നിരോധിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി കോടതിയിൽ എത്തിയത്.