കൊച്ചി : ഈ മാസം പതിനാറിന് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്ജി.
കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവ് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ചങ്ങനാശേരി സ്വദേശിയായ അഭിഭാഷകന് സോജന് പവിയോനാസാണ് ഹര്‍ജി നൽകിയത്.
ചീഫ് ജസ്റ്റിസ് നവനിധി പ്രസാദ് സിംഗ്, ജസ്റ്റിസ് രാജ വിജയരാഘവന് എന്നിവരടങ്ങിയ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
സെക്ഷന്‍ 166 പ്രകാരം കാബിനറ്റ് പദവി കൈകാര്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് കുറ്റകരമെന്നാണ് ഹര്‍ജിയിലെ വാദം.