കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ എറിയാട് അഴീക്കോട് നിന്നും സിപിഎം പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു . അഴീക്കോട് കളറാട്ട് മാഞ്ഞോളിൽ സലീഷ് ആണ് അറസ്റ്റിലായത് . ഇയാളുടെ കയ്യിൽ നിന്ന് വലിയ കൊടുവാളും ഇരുമ്പ് പൈപ്പുകളും പിടിച്ചെടുത്തു.
ബിജെപി പ്രവർത്തകർക്ക് നേരേ വ്യാപക ആക്രമണം നടക്കുന്ന എറിയാട് സംഘർഷം നിലനിൽക്കുകയാണ് . ബിജെപി മേഖല കമ്മിറ്റി ഓഫീസ് സിപിഎം അക്രമികൾ അടിച്ചു തകർത്തിരുന്നു . യുവമോർച്ച നേതാവിനു നേരേയും ആക്രമണം ഉണ്ടായി . ഇതിനിടയിലാണ് ആയുധങ്ങളുമായി ആക്രമണത്തിനിറങ്ങിയ സിപിഎമ്മുകാരൻ പൊലീസ് പിടിയിലായത് .
പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടയാൻ പൊലീസ് ശ്രമിച്ചപ്പോൾ വാൾ വീശി പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു . തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത് . കൊടുങ്ങല്ലൂർ സി ഐ യുടെ നേതൃത്വത്തിൽ പ്രദേശത്ത് പട്രോൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.