ന്യൂഡല്‍ഹി:ചരിത്രപ്രധാനമായ വിധിയുമായി സുപ്രീംകോടതി.പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് കോടതി പറഞ്ഞു.ഇതോടെ ഇന്ത്യയില്‍ നരകയാതന അനുഭച്ചിരുന്ന അനേകായിരം പെണ്‍കുട്ടികള്‍ക്കാണ് നീതി ലഭിച്ചിരിക്കുന്നത്.
15 നും 18 നും ഇടയില്‍ പ്രായമുളള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥയാണ് അസാധുവായിരിക്കുന്നത്.
ഇന്ത്യയില്‍ നിലവില്‍ 18 വയസ്സിന് താഴെയുളള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.അത് കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ നടന്നാലും ശിക്ഷ ഉറപ്പാണ്.എന്നാല്‍ ഈ നിയമത്തില്‍ നിന്ന് 18 നും 15 നും ഇടയിലുളള വിവാഹിതരായ പെണ്‍കുട്ടികളെ ഒഴിവാക്കിയിരുന്നു.ഈ വ്യവസ്ഥയാണ് പുതിയ വിധിയിലൂടെ തളളി പോയിരിക്കുന്നത്.
സന്നദ്ധ സംഘടനയായ ഇന്ഡിപെന്ഡന്റെ് തോട്ടാണ് 15 നും 18 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടികളെ ഒഴിവാക്കിയതിന് സുപ്രീം കോടതിയെ സമീപിച്ചത്.