കണ്ണുര്‍:കണ്ണൂര്‍ തലശ്ശേരിയില്‍ ബി ജെ പി ഓഫീസിന് നേരെ സി പി എം ബോംബേറ്. പാട്യം പത്തായക്കുന്നിലെ ബി.ജെ.പി ഓഫീസിന് നേരെയാണ് ബോംബേറുണ്ടായത്.
ഇന്ന് പുലര്‍ച്ചയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ടൗണില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ബി.ജെ.പി ഓഫീസിന് നേരെ അക്രമം അഴിച്ച് വിട്ടത്. മൂന്ന് തവണ ഓഫീസിന് നേരെ ബോംബെറിഞ്ഞു. പുലര്‍ച്ചെയായതിനാല്‍ ഓഫീസില്‍ പ്രവര്‍ത്തകരുണ്ടായിരുന്നില്ല. ബോംബേറില്‍ ഓഫീസിന്റെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ബി ജെ പി ആരോപിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഏതാനും ദിവസമായി സി പി എമ്മുകാര്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം അക്രമം നടത്തിയിരുന്നു. ജനരക്ഷായാത്രയിലെ വന്‍ ജനപങ്കാളിത്തം കണ്ടാണ് സി പി എമ്മുകാര്‍ അക്രമം അഴിച്ചു വിടുന്നതെന്നാണ് ബി ജെ പിയുടെ ആരോപണം.