ന്യൂഡല്‍ഹി: രാജ്യത്തെ വിമാനയാത്രയ്ക്കിനി തിരിച്ചറിയല്‍ രേഖകള്‍ വേണ്ടിവരില്ല.എല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി ഇനി മുതല്‍ വിരലടയാളം മാത്രം മതി.ഇതിനായി ബയോമെട്രിക് സംവിധാനം നടപ്പിലാക്കും.എയര്‍പോര്‍ട്ടിലെ ബയോമെട്രിക് ഡിവൈസില്‍ വിരല്‍ വയ്ക്കുന്നതോടെ യാത്രക്കാരന്റെ എല്ലാ വിവരങ്ങളും സ്ക്രീനില്‍ തെളിയും.
ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ തുടങ്ങി.ഇതോടെ രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത എയര്‍പോര്‍ട്ട് എന്ന സ്ഥാനം ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളം സ്വന്തമാക്കി.
2018 ഡിസംബറോട് കൂടി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആധാര്‍ ലിങ്ക് സര്‍വീസ് നടപ്പിലാക്കാനാണ് പദ്ധതി. എയര്‍പോര്‍ട്ട് സംവിധാനങ്ങള്‍ സുരക്ഷിതാമാക്കുന്നതിന്റെ ഭാഗമായാണ് ബയോമെട്രിക് സംവിധാനം പരീക്ഷിക്കുന്നത്.
ഇതു വഴി കേവലം മിനിറ്റുകള്‍ക്കുളളില്‍ യാത്രക്കാരുടെ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും