ചെന്നൈ : ധ്രുവങ്ങൾ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച കാർത്തിക് നരേൻ എന്ന യുവസംവിധായകൻ ഇനി എത്തുക തന്റെ പുതിയ ചിത്രം നരഗസൂര്യനുമായി.
ആദ്യ ചിത്രം ക്രൈം ത്രില്ലറായിരുന്നുവെങ്കിൽ നരഗസൂര്യൻ ആക്ഷന് പ്രാധാന്യമുള്ള ഗാങ്സ്റ്റർ സിനിമയാണ്.തമിഴിലെ പ്രശസ്ത സംവിധായകൻ കൂടിയായ ഗൗതം മേനോനാണ് ചിത്രത്തിന്റെ നിർമ്മാതാവ്.മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പൂർത്തിയാക്കും.തമിഴിൽ നിന്നും നടൻ അരവിന്ദ് സ്വാമി,മലയാളത്തിൽ നിന്നും ഇന്ദ്രജിത്ത് സുകുമാരൻ,തെലുങ്കിൽ നിന്നും സുന്ദീപ് കിഷൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കും.
അരവിന്ദ് സ്വാമിക്കൊപ്പം നായകാപ്രാധാന്യമുള്ള വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.സുജിത് സാരംഗിന്റേതാണു ക്യാമറ, ശ്രീജിത് സാരംഗാണ് എഡിറ്റിംഗ് നിർവ്വഹിക്കുക.
2016 ലെ ഏറ്റവും മികച്ച തമിഴ് ക്രൈംത്രില്ലറായിരുന്നു കാർത്തിക് നരേന്റെ ധ്രുവങ്ങൾ 16. 22 കാരനായ ഒരു യുവസംവിധായകനിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലുമപ്പുറമായിരുന്നു ധ്രുവങ്ങൾ 16 എന്ന ചിത്രം.ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി മികച്ച അഭിനയം കാഴ്ച വച്ച റഹ്മാനും നീണ്ട ഇടവേളക്കുശേഷം ഏറെ പ്രശംസ നേടി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പുറത്തിറങ്ങിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിൽ ഏറ്റവമുധികം ലാഭമുണ്ടാക്കിയ സിനിമയുമാണ് ധ്രുവങ്ങൾ പതിനാറ്.