വാഷിങ്ടണ്‍ :ഉത്തരകൊറിയക്കെതിരെ യുദ്ധസൂചനയുമായി ട്രംപ്.സമാധാന ശ്രമങ്ങളൊക്കെ പരാജയപ്പെട്ടുവെന്നും ഇനി യുദ്ധമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
നിരവധി വര്‍ഷങ്ങളായി അമേരിക്കയും ഉത്തരകൊറിയയും സമാധാന ചര്‍ച്ചകള്‍ നടത്തിവരുകയാണ്.നിരവധി കരാറുകളിലും ഒപ്പുവെച്ചു.എന്നാല്‍ ഒന്നും പ്രയോജനം കണ്ടില്ല.കരാറുകള്‍ ഒപ്പു വെച്ച് നിമിഷങ്ങള്‍ക്കകം ലംഘിക്കപ്പെട്ടു.അമേരിക്കയുടെ സമാധാന ശ്രമങ്ങളെ പരിഹസിക്കുകയായിരുന്നു ഉത്തര കൊറിയ.ഇനി സൈനിക നീക്കം അല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലെന്ന് ട്വിറ്ററില്‍ ട്രംപ് കുറിച്ചു.
ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്നും ഇപ്പോഴുളളത് കൊടുങ്കാറ്റിനു മുന്പുളള ശാന്തതയാണെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്പാര്ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും റഷ്യന്‍ മാധ്യമത്തോട് അദ്ദേഹം പറഞ്ഞിരുന്നു.