തിരുവനന്തപുരം :രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശത്തിനായി കേരളത്തില്‍ എത്തി.രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി സ്വീകരിച്ചു .മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്.
കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത്.കൂടാതെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊല്ലം ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.