ന്യൂഡൽഹി : ഹിന്ദുത്വം ഭാരതത്തിന്റെ സാംസ്കാരിക അടിത്തറയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനശിലയും ഹിന്ദുത്വം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും,ബി.ആർ അംബേദ്കറുടേയും ഐക്യഭാരതം, മാനവസേവ മാധവസേവാ തത്വങ്ങൾ തന്നെയാണ് രാഷ്ട്ര സേവാ പുരസ്കാരത്തിന് അർഹനായ പരമേശ്വർജിയും പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ പുരസ്കാരങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും,വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റുമായ പി പരമേശ്വർജിയും, വ്യവസായ പ്രമുഖൻ എം.എ യൂസഫലിയുമാണ് രാഷ്ട്ര സേവാ പുരസ്കാരത്തിന് അർഹരായത്. പരമേശ്വർജിയുടെ അഭാവത്തിൽ ബി.ജെ.പി എം.എൽ.എ ഒ രാജഗോപാൽ പുരസ്കാരം ഏറ്റുവാങ്ങി.
സ്ഥാനമാനങ്ങൾ ആഗ്രഹിക്കാതെ സേവനം മാത്രമാണ് തന്റെ മേഖലയെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചവ്യക്തിയാണ് പരമേശ്വർജിയെന്ന് ഒ രാജഗോപാൽ എം.എൽ.എ പറഞ്ഞു.