റിയാദ്:സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി വെട്ടിച്ചുരുക്കി.സാമൂഹികക്ഷേമ മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനം.
സൗദിയില്‍ ഇനിമുതല്‍ സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും മാത്രമാണ് രണ്ടുവര്‍ഷത്തെ തൊഴില്‍ വിസ അനുവദിക്കുക.മറ്റു സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനുളള തൊഴില്‍ വിസയുടെ കാലാവധിയാണ് ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കിയത്. പുതിയ തീരുമാനത്തിന് തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗഫീസ് അംഗീകാരം നല്‍കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിസ അനുവദിക്കുന്നതിലും നിയന്ത്രണങ്ങള്‍ ഉണ്ട്. തൊഴില്‍ വിസ കാലാവധി ഒരു വര്‍ഷമാക്കി പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയില്‍ വിദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വന്‍തോതില്‍ കുറയും.