ന്യൂഡല്‍ഹി:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും നാലു വര്‍ഷം നീണ്ട തായ്യാറെടുപ്പിനും വിരാമം. ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോക ഫുട്ബോളിന് വിജയക്കൊടി പാറിച്ച വമ്പന്മാരുടെ പുതുതലമുറ ഇന്ത്യയില്‍ പന്തുതട്ടി ഭാവിയുടെ താരങ്ങളായി വാഴ്ത്തപ്പെടും.
ഇന്ന് വൈകിട്ട് 5 ന് ന്യുഡല്‍ഹി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ കൊളബിയയും ഖാനയും തമ്മിലും മുംബൈ സ്റ്റേഡിയത്തില്‍ ന്യൂസിലാന്റും തുര്‍ക്കിയും തമ്മിലുമുളള പോരാട്ടങ്ങളോടെയാണ് ലോകപ്പ് ഫുഡ് ബോളിന് തുടക്കം കുറിക്കുന്നത്.
രാത്രി എട്ടു മണിക്കു നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയുടെ എതിരാളി അമേരിക്കയാണ്. ഏറെ പ്രതീക്ഷകളോടെയാണ് അമര്‍ജിത്ത് സിങിന്റെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം ബൂട്ട് കെട്ടുന്നത്.
കൊച്ചിയിലെ ആദ്യ മത്സരം നാളെ നടക്കും. ഈ ലോക കപ്പിന്റെ ഏറ്റവും സൂപ്പര്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ ബ്രസീലും സ്പെയിനും കൊമ്പ് കോര്‍ക്കും.
പേരുകേട്ട താരങ്ങള്‍ കുറവാണെങ്കിലും ലോക ഫുട് ബോളിന്റെ മാസ്മരികത നിറയുന്ന നിമിഷങ്ങള്‍ക്കാകും ഒരു മാസക്കാലം രാജ്യം സാക്ഷ്യം വഹിക്കുക.