പ്യോങ് യാങ് : ഉത്തരകൊറിയയുടെ ആണവ താത്പര്യങ്ങളെ ഇല്ലാതാക്കാന്‍ ചര്‍ച്ചകളല്ല സമ്മര്‍ദ്ദമാണ് ആവശ്യം എന്ന ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പരാമര്‍ശത്തിനെതിരെ ഉത്തര കൊറിയ രംഗത്തെത്തി.
കൊറിയന്‍ മേഖലയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനുളള ജപ്പാന്റെ ശ്രമം ആത്മഹത്യപരമാണെന്നും ഇത് ജപ്പാന് ദ്വീപ് സമൂഹത്തിനു മുകളില്‍ ആണവ മേഘങ്ങളെ കൊണ്ടുവരാന്‍ കാരണമാകുമെന്നും ഉത്തര കൊറിയ പറഞ്ഞു.
ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് പരാമര്‍ശിക്കുന്നത്.
കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭായുടെ പൊതുസമ്മേളനത്തില്‍ വെച്ചാണ് ജപ്പാന് പ്രധാനമന്ത്രി ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.