ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെറിഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാജ്യത്തെ അഴിമതി വിരുദ്ധ കോടതിയാണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവുച്ചത്. ഷറീഫിന്റെ മരുമകനെതിരെയും അറസ്റ്റ് വാറണ്ട് ഉണ്ട്.
നവാസ് ഷെറീഫിന്റെ മക്കളായ മറിയം, ഹുസൈന്, ഹസന് എന്നിവര്‍ക്കെതിരെയും മരുമകന് മുഹമ്മദ് സഫ്ദറിനെതിരെയുമാണ് ജാമ്യമില്ല വാറണ്ട്. ഇവരോട് ഒക്ടോബര്‍ 9 ന് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പാനമ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് നവാസ് ഷെറിനേയും കുടുംബത്തേയും എന്‍എബി പ്രതിചേര്‍ത്തിരിക്കുന്നത്.
അതേസമയം പാനമ അഴിമതികേസില്‍ നവാസ് ഷെരീഫിനെതിരെ കുറ്റം ചുമത്തുന്നത് കോടതി നീട്ടി. ഷെറീഫിനെതിരെ ഒക്ടോബര്‍ 9 ന് കോടതി കുറ്റം ചുമത്തുമെന്നാണ് സൂചന.