ബാരാമുളള :ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ജമ്മുകശ്മീരിലെ ബാരാമുളളയിലെ രാംപൂര്‍ പ്രവിശ്യയിലാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.
ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം കൊലപ്പെടുത്തി.ആയുധങ്ങളും പിടിച്ചെടുത്തു.കൂടുതല്‍ ഭീകരര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.
അതേസമയം ഇന്ന് രാവിലെ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുട്ടലില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു.