ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം. ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചെസ്റ്റർ സിറ്റി മറികടന്നത്. ചെൽസിയുടെ തട്ടകമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ കെവിൻ ഡിബ്രൂണാണ് സിറ്റിക്കായി ഗോൾ നേടിയത്.
ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ നാല് ഗോളിന് ക്രിസ്റ്റൽ പാലസിനെ തകർത്തു. യുണൈറ്റഡിനായി മൗറാൻ ഫെല്ലെയ്നി ഇരട്ട ഗോൾ നേടി. യുവാൻ മാട്ട, റൊമേലു ലുക്കാക്കു എന്നിവർ മാഞ്ചെസ്റ്റർ ടീമിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.