ശ്രീനഗർ: കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ സിയാചിൻ സന്ദർശിച്ചു. സിയാചിനിലെത്തിയ നിർമ്മലാ സീതാരാമൻ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. കരസേനാ മേധാവി ജനറൽ ബിബിൻ റാവത്തും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രതിരോധമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിർണായകമായ സൈനിക പോസ്റ്റുകളിൽ സന്ദർശനം നടത്തിയ മന്ത്രി അതിർത്തിയിൽ സേവനമനുഷ്ടിക്കുന്ന സൈനികരുമായി സംസാരിച്ച് ദസറ ആശംസകൾ നേർന്നു. ഷ്യോക്ക് നദിക്കു കുറൂകേയുള്ള പാലത്തിന്റെ ഉദ്ഘാടനവും നിർമലാ സീതാരമൻ നിർവഹിച്ചു.
പ്രദേശത്ത് സേവനം അനുഷ്ടിക്കുന്ന വ്യോമസേനാ സൈനികരുമായും മന്ത്രി ആശയവിനിമയം നടത്തി. പ്രതിരോധമന്ത്രിയായി ചുമതലയേറ്റതിനു ശേഷം ആദ്യമായാണ് നിർമലാ സീതാരാമൻ ലോകത്തിലെ ഏറ്റവും ഉയരം കൂടീയ യുദ്ധഭൂമിയായ സിയാചിൻ സന്ദർശിക്കുന്നത്.