അര്‍ണിയ : പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തുരങ്കം. ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് ഇന്ത്യന്‍ സൈന്യം തുരങ്കം കണ്ടെത്തിയത്.
പതിനാല് അടി നീളവും മൂന്ന് അടി വീതിയുമുളള തുരങ്കമാണ് അര്‍ണിയയിലെ അന്താരാഷ്ട്ര അതിര്‍ത്തി മേഖലയില്‍ അതിര്‍ത്തി സംരക്ഷണ സേന കണ്ടെത്തിയത്.
തുരങ്കത്തില്‍ നിന്നും രണ്ട് ബാഗുകളും സൈന്യത്തിന് ലഭിച്ചു. എന്നാല്‍ ബാഗുകള്‍ ഇതു വരെ തുറന്നു പരിശോധിച്ചിട്ടില്ല. ഇന്ത്യയില്‍ നുഴഞ്ഞു കയറാന്‍ പാകിസ്ഥന് സൈന്യം ഉപയോഗിച്ചിരുന്നത് ഈ തുരങ്കങ്ങള്‍ ആണ്.
ഇതുള്‍പ്പെടെ ആറാമത്തെ തുരങ്കമാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തുന്നത്.