ശ്രീനഗർ: പ്രതിരോധ മന്ത്രി നിർമല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദർശിക്കും. അവിടെ സൈനികർക്കാപ്പം പ്രതിരോധമന്ത്രി ദസറ ആഘോഷത്തിൽ പങ്കെടുക്കും.
ഇന്നലെ കശ്മീരിലെത്തിയ നിർമലസീതരാമന് നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകൾ സന്ദർശിച്ചിരുന്നു. കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവർണർ എൻഎൻ വോഹ്റയുമായും നിർമ്മല സീതാരാമൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിരോധമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷമുള്ള നിർമല സീതാരാമന് കശ്മീർ സന്ദർശനത്തിന് പ്രധാന്യം ഏറെയാണ്.
പാകിസ്ഥാന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ ഈ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.