മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലൻ ഒക്ടോബർ 27 ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് വിരാമമിട്ടുകൊണ്ടാണ് അണിയറ പ്രവർത്തകർ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്. ലാൽ സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
മഞ്ജു വാര്യരാണ് ലാലിന്റെ നായികയായെത്തുന്നത്. തമിഴ് താരങ്ങളായ വിശാൽ, ഹാൻസിക, എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ മനം കവർന്ന പീറ്റർ ഹെയ്ൻ തന്നെയാണ് വില്ലനിലെയും സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ വില്ലൻ നിർമ്മിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ റോക്ലൈന് വെങ്കിടേഷാണ്.