ന്യൂഡൽഹി : മ്യാൻമർ അതിർത്തിയിൽ എൻഎസ്സിഎൻ ഭീകരർക്ക് നേരേ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇന്ന് രാവിലെ മ്യാന്മർ അതിർത്തിയിൽ ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത് .
ഏറ്റുമുട്ടലിൽ സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും സൈന്യം സ്ഥിരീകരിച്ചു. അതേ സമയം സൈന്യം അതിർത്തി കടന്നില്ലെന്നും പശ്ചിമ സൈനിക കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2015 ജൂണിൽ നടത്തിയ സൈനികാക്രമണം പോലെയുള്ളതല്ല ഇന്ന് നടന്നതെന്നും സൈനിക കമാൻഡ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല