കോഴിക്കോട് :സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന് അന്തരിച്ചു.ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി.സംസ്കാരം നാളെ.കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം.വി രാഘവന് സിഎംപി സ്ഥാപിച്ചപ്പോള്‍ അരവിന്ദാക്ഷന് സിഎംപിയില്‍ ചേരുകയും പിന്നീട് സിഎംപിയിലെ പ്രധാന നേതാവുമായി.സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്നു കെ.ആര് അരവിന്ദാക്ഷന്.