കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനും സംവിധായകന് നാദിര്‍ഷായും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.കാവ്യയുമായി ബന്ധമുണ്ടെന്ന് സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കാവ്യാമാധവന് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
ദിലിപിനെതിരെ മൊഴി നല്കാന് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു എന്നുമുളള വാദവുമായാണ് സംവിധായകന് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായാണ് കാവ്യാമാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരികുന്നത്.
അതേസമയം ഇതുവരെ ഇരുവരെയും കേസില്‍ പ്രതിചേര്ക്കപ്പെടിട്ടില്ല എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. എന്നാല്‍ നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന ദിലീപിന്റെ ജാമ്യാപേക്ഷയുടെ ഭാവിയില്‍ ഇന്നതെ കോടതി വിധി നിര്‍ണായകമാകും. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയാണ് നാളെ കോടതി പരിഗണിക്കുക.