സ്പാനീഷ് ലീഗിൽ ബാഴ്സലോണയ്ക്കും റയൽമഡ്രിഡിനും ജയം. ഗിറോണയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത ബാഴ്സ തുടർച്ചയായ ആറാം ജയമാണ് ലീഗിൽ സ്വന്തമാക്കിയത്. രണ്ട് സെൽഫ് ഗോളുകളാണ് ഗിറോണ വഴങ്ങിയത്.
ലീഗിൽ നൂറാം ഗോൾ നേടിയ ലൂയി സുവാരസ് ബാഴ്സയുടെ ജയം ഉറപ്പിച്ചത്.
അതേസമയം അലാവസിനെ കീഴടക്കിയ റയൽ മഡ്രിഡും വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മഡ്രിഡിന്റെ ജയം. ഡാനി സെബല്ലോയുടെ ഇരട്ടഗോളാണ് ചാംപ്യന്മാർക്ക് ജയം സമ്മാനിച്ചത്.