ഇന്നലെ നടന്ന പോളിടെക്നിക് യൂണിയന് തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്യു, എബിവിപി എന്നീ സംഘടനകളുടെ കൊടിമരങ്ങള്‍ തകര്‍ത്തതു തടഞ്ഞപ്പോഴാണ് എസ്എഫ്ഐക്കാര്‍ പൊലീസുകാരെ മര്‍ദിച്ചത്.
ചിങ്ങവനം എസ്ഐ അനൂപ് സി നായര്‍, സിവില്‍ പൊലീസ് ഒഫീസര്‍മാരായ സുരേഷ് കുമാര്‍, മണി ലാല്‍, ബിറ്റു തോമസ് എന്നിവര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്.
ചിങ്ങവനം എസ്ഐ അനൂപ് സി നായര്‍, സിവില്‍ പൊലീസ് ഒഫീസര്‍മാരായ സുരേഷ് കുമാര്‍, മണി ലാല്‍, ബിറ്റു തോമസ് എന്നിവര്‍ക്കുനേരെയാണ് അക്രമണം ഉണ്ടായത്. സംഘര്‍ഷസാധ്യത ഉണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പൊലീസ് ക്യാംമ്പസിനുളളില് എത്തിയത്. എസ്ഐ അനൂപ് സി നായരുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. എസ്ഐയെ കയ്യേറ്റം ചെയ്ത് ക്യാംപസിലെ ഓടയിലേക്ക് തളളിയിടുന്നത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്ക്ക് മര്‍ദനമേറ്റത്. അവരെയും ഓടയില്‍ തളളിയിടുകയായിരുന്നു എന്ന് എസ്ഐ പറഞ്ഞു.
മര്‍ദനത്തിനും പൊലീസിന്റെ കൃത്യനിര്‍വഹണത്തിനും തടസ്സം സൃഷ്ടിച്ചതിനും 30 എസ്എഫ്ഐക്കാര്‍ക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു.