ബെയ്ജിങ് : ഉത്തരകൊറിയയിലേക്കുളള കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചൈന. ഐക്യരാഷ്ട്ര സംഘടനയുടെ താക്കീത് മറികടന്ന് ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ കയറ്റുമതി നിയന്ത്രണം.
ഉത്തര കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ചൈനയുടെ തീരുമാനം. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 20 ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് ചൈനയുടെ തീരുമാനം.
ഉത്തരകൊറിയയുടെ പ്രധാന വരുമാന ശ്രോതസ്സുകളില്‍ ഒന്നാണ് തുണിത്തരങ്ങള്‍ എന്നാല്‍ ഇവയുടെ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉത്തരകൊറിയയുടെ പ്രധാന വ്യാപാരപങ്കാളിയാണ് ചൈന. എന്നാല്‍ ചൈന ഉത്തര കൊറിയയിലേക്ക് കയറ്റിയയക്കുന്ന എണ്ണയുടെ അളവ് എത്രത്തോളമാണെന്ന് വ്യക്തമല്ല.ചൈന കൂടുല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതോടെ ഉത്തരകൊറിയ പുതിയ പദ്ധതികളുമായി രംഗതെത്തിയേക്കും