അമരാവതി : ഭിന്ന ലിംഗക്കാര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികളുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ മാസം തോറും 1,000 രൂപ പെന്ഷന് തുകയായി ഇവര്‍ക്ക് ലഭിക്കും.
പെന്ഷന് കൂടാതെ ഭിന്നലിംഗക്കാര്‍ക്കായി റേഷന്‍ കാര്‍ഡും ഭവനവും സര്‍ക്കാര്‍ നല്‍കുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബൂ നായഡു പറഞ്ഞു. ജില്ല കളക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നലിംഗക്കാര്‍ സ്വയം പര്യാപ്തത നേടണം, അതിനായി അവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ല കളക്ടര്‍മാരും ഇതിന് വേണ്ട നടപടികള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതോടെ ഭിന്നലിംഗക്കാര്‍ക്കായി ക്ഷേമ പദ്ധതികള്‍ അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശും കൈകോര്‍ത്തിരിക്കുകയാണ്.
2014 ലെ സുപ്രീംകോടതി വിധി പ്രകാരം കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഭിന്നലിംഗകാര്‍ക്കായി ഇലക്ഷന് ഐടി, പാസ്പോര്‍ട്ട്, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ അനുവദിക്കേണ്ടതുണ്ട്. കൂടാതെ ഇവരെ സമൂഹത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കൊടതി വിധിയില്‍ പറയുന്നു.