കണ്ണൂർ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പറഞ്ഞു.
ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുന്നുണ്ട്.
അന്വേഷണത്തിന് ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും സുധാകരന് കണ്ണൂരിൽ പറഞ്ഞു.