വാരണാസി : പാർട്ടിയല്ല രാജ്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണമെന്നാൽ വോട്ട്ബാങ്കിനെ സംതൃപ്തമാക്കുകയോ, തെരഞ്ഞെടുപ്പ് വിജയമോ അല്ല. പ്രഥമ പരിഗണന രാജ്യത്തിന്റെ വികസനത്തിനാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ വാരാണസിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പശുദാൻ മേളയിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശുചിത്വശീലം സ്വഭാവമാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
സ്വച്ഛഭാരത് മിഷന്റെ ഭാഗമായി ഷഹന്‍ഷാപൂര്‍ ഗ്രാമത്തിൽ ശൗചാലങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗ്രാമ വികസനമന്ത്രി മഹേന്ദ്ര സിങ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
രണ്ടു ദിവസത്തെ വാരണാസി സന്ദര്‍ശത്തിനു വേണ്ടിയാണ് പ്രധാനമന്ത്രി ഇന്നലെ ഉത്തർപ്രദേശിലെത്തിയത്.