മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ സുബീന സറിന് കഴിഞ്ഞ വര്‍ഷം മുംബൈയില്‍ എത്തിയിരുന്നു എന്ന് സഹോദരന് ഇക്ബാല്‍ കസ്കറുടെ വെളിപ്പെടുത്തല്‍.പിതാവ് സലിം കാശ്മീരിയെ കാണാനാണ് സുബീന മുംബൈയില്‍ എത്തിയത്. മറ്റു കുടുംബാംഗങ്ങളെ കണ്ടശേഷം തിരിച്ചു പോയെന്നും കസ്കര്‍ മൊഴി നല്കി. മെഹജാബിന് എന്നാണ് സുബീന സറിന്റെ വിളിപ്പേര്.
ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് സഹോദരന് ഇക്ബാല്‍ കസ്കര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച രാത്രി ദക്ഷിണ മുംബൈയിലെ പാക്മോഡിയ സ്ട്രീറ്റിലുളള സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍ നിന്നുമാണ് ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൂടാതെ ഇയാള്‍ പാകിസ്ഥാനിലെ അഞ്ചോളം മേല്വിലസവും നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
താനെയില്‍ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇക്ബാല്‍ കസ്കര്‍ അറസ്റ്റിലായത്.