മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപിയെ തോൽപ്പിക്കാൻ ഇടതുപക്ഷം സഹായിച്ചെന്ന വെളിപ്പെടുത്തലുമായി കെ.മുരളീധരൻ എംഎൽഎ.
സംസ്ഥാനത്ത് ബിജെപിയെ എതിർക്കാൻ ചില അഡ്ജസ്റ്റുമzന്റുകൾ വേണ്ടി വരും. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞെന്നും കെ.മുരളീധരൻ വേങ്ങരയിൽ പറഞ്ഞു.
ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ, കുമ്മനം രാജശേഖരനേയും ടിഎൻ സീമയേയും മറികടന്നാണ് കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ചത്.