തിരുവനന്തപുരം: കായൽ കയ്യേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ചാണ്ടി. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢസംഘമെന്നും, ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോഴത്തെ അവസ്ഥയിൽ രാജിവയ്ക്കില്ല. മുഖ്യമന്ത്രി പറഞ്ഞാൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയാറാണ്.
ഒരു തുണ്ട് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും, കയ്യേറ്റം തെളിഞ്ഞാൽ പദവി ഒഴിയാൻ തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.