ബംഗളൂരു:കര്‍ണാടക സര്‍ക്കാരിനെ വെട്ടിലാക്കികൊണ്ട് കൊണ്ഗ്രസ് എംഎൽഎ കെ കെ രാജണ്ണയുടെ പ്രസംഗം. കോണ്‍ഗ്രസ് കളളന്മാരുടെ പാര്‍ട്ടിയാണെന്നും സത്യസന്ധരെ വളരാന്‍ പാർട്ടിയിൽ അനുവദിക്കിലെന്നും രാജണ്ണ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയില്‍ അച്ചടക്കം ഉണ്ടായിരുന്നെന്നും തിമ്മലാപൂറില് നടന്ന പൊതുപരിപാടില്‍ അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വലംകൈയായ രാജണ്ണയ്ക്ക് മന്ത്രിസ്ഥാനം നല്കാന് പാര്‍ട്ടി വിസമ്മതിച്ചതോടെയാണ് ഇങ്ങനെ ഒരു നീക്കവുമായി രാജണ്ണ രംഗത്തു വന്നിരിക്കുന്നതെന്ന് പറയപ്പെടുന്നു.വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ചുളള പരാമര്‍ശങ്ങള്‍ ഗൗരവത്തില്‍ എടുക്കുമെന്നും കെപിസിസി പ്രസിഡന്റ് ജി പരമേശ്വര പറഞ്ഞു.മധുഗിരിയിലെ എം.എൽ.എ ആണ് രാജണ്ണ.