ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കി ചൈന. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കണം. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ഇരു കൂട്ടരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ലൂ കാങ് പറഞ്ഞു.
യുഎന്‍ പൊതുസഭയില്‍ ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ നിലപാട് അറിയിച്ച സാഹചര്യത്തിലാണ് ചൈന തങ്ങളുടെ നിലപാടുമായി രംഗത്തെത്തിരിക്കുന്നത്. പാകിസ്ഥന് ചായ്വുളള ചൈന മുമ്പും കശ്മീര്‍ വിഷയത്തില്‍ ഇതേ നിലപാടാണ് എടുത്തിരുന്നത്.
കശ്മീര്‍ പ്രശ്നത്തില്‍ ചൈനയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന ഹുറിയത് കോണ്‍ഫറന്‍സ് ചെയര്മാന് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ പ്രസ്താവനയുടെ പിന്നാലെയും ചൈന തങ്ങളുടെ നിലപാടില്‍ മാറ്റം ഒന്നും വരുത്തിയിരുന്നല്ല.