കൊച്ചി: ഫിഫാ അണ്ടർ 17 ലോകകപ്പിന്റെ വരവറിയിച്ച് ജേതാക്കൾക്ക് സമ്മാനിക്കാനുളള കപ്പ് ഇന്ന് കൊച്ചിയിലെത്തും. രാവിലെ 10.45 ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കലാരൂപങ്ങളുടെ അകമ്പടിയോടെ കപ്പിനെ വരവേൽക്കും.
കായിക മന്ത്രി എ.സി.മൊയ്തീൻ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ലോകപ്പിന്റെ ഔദ്യാഗികഗാനാവതരണവും നടക്കും. 11.30 മുതൽ മൂന്നു മണിക്കൂർ പൊതുജനങ്ങൾക്ക് ട്രോഫി കാണാനുളള അവസരം ലഭിക്കും.
ശനിയാഴ്ച അംബേദ്കർ സ്റ്റേഡിയത്തിലും ഞായറാഴ്ച്ച ഫോർട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിലും കപ്പ് പ്രദർശിപ്പിക്കും.