ന്യൂഡല്‍ഹി: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി 39 മരുന്നുചേരുവകളുടെ കൂടി ഉയര്‍ന്ന വില നിശ്ചയിച്ചു. അര്‍ബുദം, ക്ഷയം, മലേറിയ, ഹെപ്പറ്റെറ്റിസ് -ബി തുടങ്ങിവയ്ക്ക് ഉപയോഗിക്കുന്ന ചോരുവകളാണ് ഇവ.
ഈ മരുന്നു കളുടെ വില 10 മുതല്‍ 30 ശതമാനം വരെ കുറയും. ഇതോടെ 821 മരുന്നു കൂട്ടുകള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചു. 2013 ലെ മരുന്നു വില നിയന്ത്രണ ഉത്തരവുപ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്