ന്യൂയോര്‍ക്ക്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള അനുരഞ്ജനവും സമാധാനവുമാണ് ചര്‍ച്ചാവിഷയമായത്.
ഇന്ത്യ-അഫ്ഗാന് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ഇരു നേതാക്കള്‍ ചര്‍ച്ച നടത്തി. യുഎന്‍ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ എത്തിയപ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
അഫ്ഗാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനിയുടെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ 116 പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ധാരണയായിരുന്നു. ഈ പദ്ധതികളെ സംബന്ധിച്ചും ഗാനിയും സുഷമയും ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വര്‍ദ്ധിച്ചു വരുന്ന ഇന്ത്യ അഫ്ഗാന് സൗഹൃദത്തെ ആശങ്കയോടെയാണ് പാകിസ്ഥാന് കാണുന്നത്. അഫ്ഗാനില്‍ താലിബാന്റെ പിടി അയയുന്നത് പാകിസ്ഥാന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍