മലപ്പുറം : വേങ്ങരയിൽ കെഎൻഎ ഖാദർ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മുസ്ളിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് .
നേരത്തെ സംസ്ഥാന സെക്രട്ടറി അഡ്വ. യു. എ. ലത്തീഫിനെ സ്ഥാനാർത്ഥിയാക്കാൻ ഏറെക്കുറെ ധാരണയായിരുന്നു. എന്നാൽ സമ്മർദ്ദഫലമായാണ് സ്ഥാനാർത്ഥി നിർണയത്തിൽ മാറ്റം വന്നതെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് രാവിലെ ഏറെ നേരം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു.
ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിലാണ് കെ.എൻ.എ ഖാദറിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം. കടുത്ത ഭിന്നതയും സ്ഥാനാർത്ഥി നിർണയത്തിലുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്.