ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിന്ന് ഇന്ന് 67 ആം പിറന്നാൾ. ആഘോഷങ്ങളില്ലാതെ ഇന്നും പ്രധാനമന്ത്രി കർമ്മ നിരതനാകും. പരിസര ശുചിത്വ പ്രവർത്തനങ്ങളുമായി മോദി ആരാധകർ ഇന്ന് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കും.
ഇന്ത്യകണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളായ നരേന്ദ്ര മോദിക്ക് ഇന്ന് 67 വയസ്സ് തികയുന്നു. ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗർ എന്ന ഗ്രാമത്തിൽ 1950 സെപ്റ്റംബർ 17 ന് ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം.
ആദർശധീര ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ 67-ാം പിറന്നാൾ ദിനത്തിലും ആർഭാട ആഘോഷങ്ങളില്ല. പതിവു പോലെ പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള തിരക്കിട്ട പരിപാടികളാണ് ഇന്നും നരേന്ദ്ര ദാമോദർദാസ് മോദി.
ഇന്ന് ഗുജറാത്തിലെത്തുന്ന മോദി അദ്ദേഹത്തിനെ അമ്മയെ സന്ദർശിച്ചേക്കും. സർദാർ സരോവർ ഡാം രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങാണ് പിറന്നാൾ ദിനത്തിൽ മോദി പങ്കെടുക്കുന്ന ഏറ്റവും വലിയ പരിപാടി. പിന്നീട് വഡോദരയിലെ ദബോയിൽ നടക്കുന്ന നർമ്മദ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. ആദിവാസി സ്വാതന്ത്രസമര നേതാക്കളുടെ സ്മരണാർത്ഥം നിർമ്മിക്കുന്ന ദേശീയ മ്യൂസിയത്തിന് അദ്ദേഹം തറക്കല്ലിടും. തുടങ്ങിയ ഔദ്യോഗിക പരിപാടികളാണ്പ്രധാനമന്ത്രിക്ക് ഇന്നുള്ളത്.
എന്നാൽ പ്രധാനമന്ത്രിയുടെ ശുചിത്വ സന്ദേശങ്ങൾ ഉൾക്കൊണ്ട മോദി ആരാധകർ പരിസര ശുചിത്വ പ്രവർത്തനങ്ങളുമായി പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കും.