ലണ്ടൻ : ലണ്ടനിലെ മെട്രോ ട്രെയിനില്കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 18 കാരനെ ബ്രിട്ടനിലെ ഡോവറിലെ കെന്റ് പോലീസ് അറസ്റ്റ് ചെയ്തു.തീവ്രവാദവുമായി ബന്ധപ്പെട്ട 41-)0 വകുപ്പനുസരിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് കെന്റ് പോലീസ് ഉദ്യോഗസ്ഥ്ർ അറിയിച്ചു.
ഡോവറിലെ ലോക്കൽ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള യുവാവിനെ ഉടൻ തന്നെ സൗത്ത് ലണ്ടൻ പോലീസ് ആസ്ഥാനത്തേക്ക് കൊണ്ട് പോകും.സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ യുവാവിന്റെ അറസ്റ്റ് വഴിത്തിരിവാകുമെന്ന് തീവ്രവാദ വിരുദ്ധ പോലീസ് സംഘത്തിന്റെ സീനിയർ കോർഡിനേറ്റർ നീൽ ബസു പറഞ്ഞു.അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അതേ സമയം ലണ്ടൻ മെട്രോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഭീകരവാദികൾ ബ്രിട്ടന്റെ സുരക്ഷക്ക് നിരന്തര ഭീഷണി ഉയർത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രസ്താവിച്ചു
ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബാഗില്‍ സൂക്ഷിച്ച ബക്കറ്റിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെനിന്നു കണ്ടെത്തിയ മറ്റൊരു സ്ഫോടകവസ്തു നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.