ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് അഭിയാന് പിന്തുണതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടൻ മോഹൻലാലിന് കത്തയച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന ‘സ്വച്ഛത ഹി സേവ’ പ്രസ്ഥാനത്തിന് പിന്തുണയറിയിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി കത്തയച്ചത്.
സിനിമയെന്നത് ആളുകളെ വളരെയധികം സ്വാധീനിക്കുന്ന മാദ്ധ്യമമാണ്. താങ്കളുടെ പങ്കാളിത്തം നിരവധിയാളുകൾക്ക് പ്രചോദനം നൽകാൻ സഹായകമാകും. അതിനാൽ താങ്കൾ സ്വച്ഛത ഹി സേവ പ്രസ്ഥാനത്തിൽ പങ്കാളിയാവണമെന്നും പ്രധാനമന്ത്രി തന്റെ കത്തിൽ പറയുന്നു.
2014 ഗാന്ധി ജയന്തി ദിനം മുതലാണ് രാജ്യത്ത് സ്വച്ഛ് ഭാരത് അഭിയാൻ നിലവിൽ വന്നത്. രാജ്യത്തെ 120 കോടി ജനങ്ങളുടെ ശുചിത്വനിലവാരം ഉയര്‍ത്തുകയും പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാകുന്നത് അവസാനിപ്പിക്കുകയുമാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലക്ഷ്യം.
മഹാത്മാഗാന്ധിയുടെ ജീവിതദൗത്യമായ ശുചിത്വപരിപാലനമെന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്‍ഷികമായ 2019ല്‍ രാജ്യത്തെ എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ കത്ത്:-