മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. സ്ഥാനാർത്ഥി നിർണയമാണ് പ്രധാന ചർച്ചാവിഷയം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യോഗത്തിൽ പങ്കെടുക്കും.
പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാനാണ് ശ്രമം. അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ തവണ തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബിനെതിരെ മത്സരിച്ച നിയാസ് പുളിക്കലിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ വേങ്ങരയിൽ മത്സരിച്ച പി.പി. ബഷീറിന് ഒരു അവസരം കൂടി നല്കണമെന്ന ആവശ്യവും ശക്തമാണ്.