അഹമ്മദാബാദ് : ഭാരതത്തിനും ജപ്പാനും ഇത് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഗതാഗത സംവിധാനം രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സാങ്കേതിക വിദ്യയുടെ ഉപയോഗം പാവങ്ങളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗതയും തൊഴിലും നൽകുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു .
2022 ൽ പദ്ധതി പൂർത്തീകരിക്കപ്പെടുമ്പോൾ ഷിൻസോ അബെയ്ക്കൊപ്പം യാത്ര ചെയ്യാൻ താനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു . പദ്ധതിക്ക് ജപ്പാൻ നൽകുന്ന സഹായം അവിസ്മരണീയമാണെന്നും തന്റെ ഉറ്റ സുഹൃത്തായ ഷിൻസോ അബെയ്ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായും മോദി പറഞ്ഞു.